History / ചരിത്രം

Bearing a cultural heritage and historical background this temple is estimated to be more than 2000 years old. Located on the shores, Sree Govindapuram Mahavishnu temple is one such temple bearing the unique feature of a circular sanctum sanctorum with idol in Chadhurbahu form (bearing four hands). This temple exhibits the significance of the concept where after the incarnation as Krishna, he revealed his appearance in Viswaroopam (Omni form) to Devaki. Devotees believe that by gaining a chance to glance at Sree Govindapurathappan, the admirer of celebration and getting adorned gives great sense of satisfaction by getting their desires succeeded.

ചരിത്ര പ്രസിദ്ധവും ചിരപുരാതനവുമായ ഈ കേത്രത്തിന്‍റെ കാലപ്പഴക്കം രണ്ടായിരത്തിലധികം വര്‍ഷം ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കരപ്പുരത്തെ ലക്ഷണമൊത്ത വൃത്തശ്രീകൊവിലോടു കൂടിയ ചതുര്‍ബാഹു വിഗ്രഹപ്രതിഷ്ഠയുള്ള ഒരേ ഒരു ക്ഷേത്രമാണ് ശ്രീ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രം. ദേവകിക്ക് വിശ്വരൂപ ദര്‍ശനം നല്‍കിയ സങ്കല്‍പ്പ വിശ്വാസവും, സാക്ഷാല്‍ കൃഷ്ണനായി ജനിച്ച സ്ഥിതിയേയും ആചരണ വിശേഷമാക്കിയ പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. അലങ്കാരപ്രിയനും ആഘോഷപ്രിയനുമായ സാക്ഷാല്‍ ശ്രീ ഗോവിന്ദപുരത്തപ്പനെ ഒരു നോക്ക് കാണാനിടയായാല്‍ത്തന്നെ ഉദ്ദിഷ്ട കാര്യസിദ്ധി ലഭിക്കുമെന്നതിന്‍റെ സവിശേഷതകള്‍ ഭക്ത ജനങ്ങള്‍ നിരന്തരം അനുഭവിച്ചു വരുന്നു.