This area was a famous cultural center in the past and was blessed by the auspicious presence of three renowned temples located nearby, The Anikkulangara Sree Durga Temple, Kulangara Devi Temple and Purandarapuram Vishnu Temple. During the invasion of Tippu Sultan, the villagers were forced to flee from here. The soldiers of Tippu destroyed the three temples and for long time was left without attention. Approximately 175 years back, the Mankkadan family settled here and found the remnants of Anikkulagara temple and reinstated it. Under the presidency of Mankkadan family, the Poojas restarted in the temple. In 1985, the Kshethra Samrakshana Samithi , took over the administration from the family. After that, with an abundance of public support, the deity was consecrated and the Dwaja prathishta was also done, now the temple is one among the Maha Kshethras.
വളരെ പുരാതനമായ ക്ഷേത്രസാങ്കേതമായിരുന്നു ഈ പ്രദേശം. പ്രസിദ്ധമായ അണിക്കുളങ്ങര ശ്രീ ദുര്‍ഗാ ഭഗവതി ക്ഷേത്രം, കുളങ്ങര ദേവി ക്ഷേത്രം, പുരന്ദരാപുരം വിഷ്ണു ക്ഷേത്രം, എന്നിങ്ങനെ മൂന്ന് ക്ഷേത്രങ്ങളാല്‍ സംസ്ക്കാര സമ്പന്നമായിരുന്നു ഇവിടം. ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തോട നുബന്ധിച്ച് ഈ പ്രദേശ വാസികള്‍ ഒന്നടങ്കം ഇവിടുന്ന് പലായനം ചെയ്തു. ഈ മൂന്നു ക്ഷേത്രങ്ങളും ടിപ്പുവിന്റെ പടയാളികള്‍ നശിപ്പിക്കുകയുണ്ടായി. അങ്ങനെ കിടന്ന പ്രദേശത്ത് ഏകദേശം 175 വര്‍ഷങ്ങള്‍ക്കു മുമ്പ് മണക്കാടന് കുടുംബം കുടിയേറി പാര്‍ക്കുകയും, മേല്‍പ്പറഞ്ഞ ക്ഷേത്രങ്ങളില്‍ ഒന്നായ അണിക്കുളങ്ങര ക്ഷേത്രത്തിന്റെ ക്ഷേത്രാവശിഷ്ടം കണ്ടെത്തുകയും ചെയ്തു. ക്ഷേത്രത്തിന്റെ പൂജാകര്‍മ്മങ്ങള്‍ മണക്കാടന് കുടുംബത്തിന്റെ ഊരാണ്മയില്‍ ആരംഭിച്ചു. 1985 ല്‍ ഈ ക്ഷേത്രം, കേരള ക്ഷേത്ര സംരക്ഷണ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് സമൂഹ പങ്കാളിത്തത്തോടെ പുനരുദ്ധാരണവും പുനപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും നടത്തി ഇന്ന് മഹാ ക്ഷേത്രമായി പ്രവര്‍ത്തിച്ചു വരുന്നു.