In the earlier stages, Mattalil Bhagawathi was the ‘Paradevatha’ of Mattalil Family. On the eastern-side of the temple, there was one big Palamaram, on the eastern side a Nagathara in a mini forestry atmosphere, in the central part a jasmine floor and also a sacred pond. Around the jasmine floor, in red stones, different moorthis were being worshipped. In the annual festival times, there was slaughtering of cocks and conjurations etc. And, it was all going without a real temple accuracy and atmosphere. In 1912 Sri Narayana Gurudeva was arriving at a near place, Chilavannur. A group of people, including many seniors forwarded before him their grievances; they really had not got a temple in that area. Gurudevan was then pointing out a place wherein he could foresee a brightening splendor of Devi out of long former pujas. In the result, the people got a holy spiritual centre, Mattalil Bhagawathi Temple.
കിഴക്കേമട്ടലിൽ കുടുംബത്തിന്റെ പരദേവതയായിരുന്നു മട്ടലിൽ ഭഗവതി . ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി വലിയ പാലമരവും പടിഞ്ഞാറ് സർപ്പക്കാടും നടുക്ക് മുല്ലത്തറയും കുളവുമുണ്ടായിരുന്നു. മുല്ലത്തറക്ക് ചുറ്റും ചെങ്കല്ലുകളില്‍ വിവിധ മൂര്‍ത്തികളേയും സങ്കല്പിച്ച് വച്ച് ആരാധിച്ചു പോന്നു. ആണ്ടുത്സവത്തിന് കോഴിവെട്ടും മന്ത്രവാദവും നടത്തുന്ന പതിവുമുണ്ടായിരുന്നു.
1912 ൽ ചിലവന്നൂരിലെത്തിയ ഗുരുദേവൻ തിരിച്ചു പോകുന്ന സമയത്ത്, കടവന്ത്രയിലെ ചില പൗരമുഖ്യർ, ഇവിടെയൊരു ക്ഷേത്രമില്ലാത്തതിന്റെ സങ്കടമുണർത്തിച്ചു. ഗുരുദേവനപ്പോള് ദേവീ പൂജയുള്ള പ്രസ്തുത സ്ഥലം ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇവിടെ നിങ്ങൾക്കൊരു പൂര്‍ണ്ണ ക്ഷേത്രമുണ്ടാകുമെന്നു അരുളിചെയ്തതിന്റെ ഫലമായാണ് കടവന്ത്ര ദേവീക്ഷേത്രമുണ്ടായത്.