History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • HISTORY/ ചരിത്രം

    The Kaanjirakkadu Mana , a well known Namboodiri family of Kerala doing the administration of this Temple in whose responsibility the well known and only one near by Temple of Jaladhivasa Ganapathy Temple of Kerala rests. This shows the connection of the history behind both Temples. The devotees coming to this Temple every day says the Devi blesses them as and when they call.......... കേരളത്തിലെ ഏക ജലാധിവാസ ഗണപതി ക്ഷേത്രമായ മണ്ണക്കനാട് ചിറയിൽ ഗണപതി ക്ഷേത്രത്തിൻറെ ഏകദേശം 500 മീറ്റർ മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു് എന്നതുകൊണ്ടും പ്രസ്തുത ക്ഷേത്രത്തിൻറെ ഭരണാവകാശമുള്ള കാഞ്ഞിരക്കാടു മനക്കാർ ഉൾപ്പെടുന്ന അഞ്ചോളം ഇല്ലക്കാർ തന്നെയാണു് ഇവിടുത്തെയും ഊരാണ്മക്കാർ എന്നതുകൊണ്ടും ഈ ക്ഷേത്ര ചരിത്രം ആ ക്ഷേത്രത്തിൻറെ ചരിത്രവുമായി ഇഴചേർന്നു കിടക്കുന്നു. അലിഖിതങ്ങളായ ക്ഷേത്ര ചരിത്രം നോക്കുമ്പോൾ, ക്ഷേത്രത്തിനു ആയിരത്തിൽപരം വർഷത്തെ പഴമ കാണുവാനുണ്ടു്. പണ്ടുകാലത്തു കൊടിയ വനപ്രദേശമായിരുന്ന ഇവിടെ ഒരു ബ്രഹത്തായ യജ്ഞം നടക്കുകയുണ്ടായി എന്നും അന്നെത്തിപ്പെട്ട ദേവ ചൈതന്യങ്ങളുടെയും ശ്രേഷ്ഠ ദൈവജ്ഞരുടയും സാന്നിദ്ധ്യം ഇവിടം പരിപാവനമാക്കിയെന്നും ഇടക്കാലത്തു നടന്ന ദേവപ്രശ്നത്തിൽ തെളിയുകയുണ്ടായിട്ടുണ്ടു്. ആ കാലഘട്ടത്തിനെത്തുടർന്നു ഈ പ്രദേശത്തിൻറെ അക്കാലത്തെ ചുമതലക്കാരായിരുന്ന വടക്കൻ കേരളത്തിൽ നിന്നുമുള്ള കരിഞ്ഞമ്പിള്ളി സ്വരൂപം എന്ന ബ്രാഹ്മണ കുടുംബക്കാർ പ്രതിഷ്ഠിച്ചു ഉപാസിച്ചു പോന്നിരുന്നതാണു് ഈ ശാന്ത സ്വരൂപിണിയായ ബാലഭദ്രയെ. കാല ക്രമേണ വടക്കൻ കേരളത്തിലെ തന്നെ ശുകപുരം ദേശത്തുനിന്നും ഇവിടേക്കു പലായനം ചെയ്തെത്തിയ കാഞ്ഞിരക്കാട് മനക്കാരിലേക്കു ക്ഷേത്രത്തിൻറെ ഭരണം വന്നു ചേരുകയും ചെയ്തു. അഭീഷ്ടവരദായനിയായ ഇവിടുത്തെ ദേവി "വിളിപ്പുറത്തെത്തുന്ന ദേവി"യായി സജ്ജനങ്ങൾ കണക്കാക്കുന്നു. സംഹാര ഭാവം കൈവെടിഞ്ഞ കാവിൽ ഭഗവതി നാടിനും ആശ്രിതർക്കും സർവ്വൈശ്വര്യദായിനിയായി എന്നും നിലകൊള്ളുന്നു.

You don't have permission to register