History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • Exciting Legend / ഐതിഹ്യവും ചരിത്രവും

    There is an exciting legend behind the deity. A village named Lakshmigramam was very rich in Vedic scholars, artists and variety of eminent personalities. From there a wandering Sanyasi (monk) who was on a pilgrimage to the various temples reached Thodupuzha and meditated upon Lord Krishna. During the meditation he visioned Lord Krishna splitting the peak of an Owl when it attempted to swallow the Lord. He opened the eyes after finishing the meditation and to his utter surprise and excitement the Lord Krishna was standing before him. After getting the vision of Krishna, he purified his body in the nearby river (Thodupuzhayar) and offered Nivedyam to the deity by lighting a lamp. This was on the day of Chothi in the Malayalam month of Meenam. This incident is commonly believed to be the prime reason for the temple's origin. Later, the raja of Keezhmalanadu constructed a shrine for the deity and consecrated an idol. At present, the famous Chothioottu feast is conducted in the temple which offers food free of cost (Anna Dana) to the pilgrims who arrives here. Owl and Pigeon is another main offerings to the deity, which is considered very special for kids. ഐതിഹ്യവും ചരിത്രവും ഇടകലര്‍ന്നു കിടക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ പൂര്‍വസ്മ്രിതികള്‍. ‘ലക്ഷ്മിഗ്രാമം’ എന്ന് പ്രസിദ്ധമായിരുന്ന ഇന്നത്തെ തളിപറമ്പ് പ്രദേശത്ത് പൂര്‍വാശ്രമായിട്ടുള്ള ഒരു യോഗിവര്യന്‍ അനേകദേശങ്ങള്‍ താണ്ടി എത്തിച്ചേര്‍ന്നത്‌ ഈ പുണ്യഭൂമിയിലാണ്. ഭക്താധീനനും കരുണാമയനുമായ ഭഗവാന്‍ ആ യതീശ്വരന്‍റെ മുന്‍പില്‍ പൂതനാസോദരനായ ബകനെന്ന ഗൃദ്ധ്രാസുരനെ ചുണ്ട് കീറികൊന്ന ശേഷം മാതൃസവിധത്തില്‍ എത്തി “ബുഭുക്ഷിതാകേന്ദ്രവപൂ:” (വിശപ്പുകൊണ്ട് വളരെയധികം ക്ലേശിക്കുന്ന ബാലരൂപത്തില്‍) വായി ഭക്ഷണം യാചിക്കുന്ന യശോദാനന്ദന സ്വരൂപത്തെ കാട്ടിക്കൊടുത്തു. ആനന്ദസാഗരത്തിലാറാടിയ ആ യതീശ്വരന്‍ ഉടന്‍ തന്നെ സര്‍വ ലോകങ്ങള്‍ക്കും അന്നദാതാവായ സര്‍വേശ്വരന് നിവേദ്യം വച്ച് ഭക്തിപുരസ്സരം സമര്പ്പിച്ച് പ്രീതി വരുത്തി സംതൃപ്തനാക്കി.ഇത് മീനമാസത്തിലെ ചോതി ദിവസമായിരുന്നു.ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയെ വിസ്മരിക്കാതെ മീനമാസത്തിലെ ചോതി,തൊടുപുഴ ഭഗവാന്‍റെ പിറന്നാളെന്നു പറഞ്ഞു വരുന്നത് അര്‍ത്ഥഗര്‍ഭമാണ്. പിതൃതുല്യ പരിലാളനയോടെ ശിഷ്ടകാലം ദേവനെ സേവിച്ചുകൊണ്ട് യോഗീശ്വരന്‍ തത്സവിധത്തില്‍ കഴിച്ചുകൂട്ടി- മോക്ഷ പ്രാപ്തിയടയുകയും ചെയ്തു.ആ പുണ്ണ്യത്മാവിന്‍റെ സമാധി സ്ഥാനമാണ് ക്ഷേത്രത്തിന് കുറച്ച് മാറിക്കാണുന്ന നിലപാട് തറ.യതിപ്രഭാവത്തെ കുറിച്ച് കാലാന്തരത്തില്‍ കേട്ടറിഞ്ഞ കീഴ്മലൈനാട് അരചന്‍ ക്ഷേത്ര നിര്‍മ്മാണം നടത്തിക്കൊടുത്തു എന്നതുമാണ്‌ ഐതിഹ്യം. ചോതി നാളില്‍ നടത്തുന്ന ഭഗവാന്‍റെ പിറന്നാള്‍ സദ്യക്ക് ചോതിയൂട്ട്‌ എന്ന് പറഞ്ഞു വരുന്നു.നിവേദ്യാദികള്‍ക്കും ഊട്ടിനും മറ്റും ഉണക്കലരി മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ബന്ധമുള്ള ഇവിടെ ആണ്ടില്‍ ഈ ദിവസം മാത്രമാണ് പുഴുക്കലരി വെച്ച് ചതുര്‍വിധവും വിഭവസമൃദ്ധവുമായ സദ്യ നടത്തുന്നത്. പക്ഷിപീഡ നിമിത്തം കുട്ടികള്‍ക്കുണ്ടാകുന്ന രാപ്പനി,ദു:സ്വപ്നം കണ്ടു പേടിച്ചു കരച്ചില്‍,വിട്ടുമാറാത്ത ബാലരോഗങ്ങള്‍ എന്നിവയെ ഈ ദേവന്‍ അത്ഭുതകരമായി ശമിപ്പിക്കുന്നു.പുള്ളും പ്രാവും (അല്ലെങ്കില്‍ പുള്ളും മൊട്ടയും) ഉണ്ടാക്കി നടക്കല്‍ വച്ച് പ്രാര്‍ത്ഥിച്ച് പ്രസാദം വാങ്ങി കുട്ടികള്‍ക്ക് കൊടുത്താല്‍ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകില്ല. ഭഗവാന് ചാര്‍ത്തിയ മാല വാങ്ങി ഗൃഹത്തില്‍ പൂജാമുറിയില്‍ സൂക്ഷിച്ചാല്‍ അദൃശ്യശക്തികള്‍ മൂലമുണ്ടാകുന്ന ബാലദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും.

You don't have permission to register