Temple Notices - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
Home  >  Temples  >  Malliyoor Maha Ganapathy Temple - Kottayam  >  Notices and Updates
  • Introduction / വിവരണം

    Malliyoor Sree Mahaganapathi Temple is one of the very important and prominent pilgrim Centre of Lord Vigneswara in South India situated in Malliyoor, Kottayam District, Kerala State. According to History, the main Diety of Beeja Ganapatti is brought by a Thapaswi (Saint) Years before of Perumal's Rule, and installed in Malliyoor. Previously three Kerala (Malayala) Brahmin (Namboodiri) family took the responsibility of worships and passing few years, the other two families ruined unfortunately, and the entire responsibility came over the shoulders of Malliyoor Family. The Principle deity is Ganapathi in whose lap Unnikrishna (Balakrishna) sits and greatly enjoys the fruits of knowledge. This concept (sankalpa) is came out from the depth of Sree (Bhagavatha Hamsam) Malliyoor Sankaran Namboodiri's devoted mind who worshipped every day with "Salagramam" (which Vaishnava Powers) in "Peedha" (space where Vighneswara, the Lord sits for poojas) along with Maha Bhagavatham. The concept is also explored by Astrological researchers. Sree Malliyoor Sankaran Namboodiri is a prominent person who conducted more than 2500 Bhagavatha Sathras and "Bhagavatha Hamsam" awarded by Bhagavata vijnana Samithi, Guruvayoor. Apart from this,"Bhagavata Seva Retnam" by Sreemad Kanchi Kamakodi Peedham and such so many awards are came to him on blessings of Almighty. Even a touch to the Malliyoor Sree Maha Ganapathi Temple ground itself is enough to get"punya".... says lakhs and lakhs devotees who visits the Temple. തെക്കേ ഇന്ത്യയിലെ ഏറ്റവും ദർശന പ്രാധാന്യമുള്ളതും ശ്രദ്ധേയമായതുമായ വിഘ്നേശ്വര ക്ഷേത്രമാണു് മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം. ആദ്ധ്യാത്മികതയുടെ അന്യൂന ഭൂവിൽ, 2500-ൽ പരം ഭാഗവത സപ്താഹങ്ങളിലൂടെ, വേദാന്ത സാഗരമായ മഹാഭാഗവതത്തിന്റെ ഹംസധ്വനിയായി മാറിയ ഋഷി തുല്യൻ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സവിശേഷ ആത്മീയ ചൈതന്യം അനുഗ്രഹവർഷമായി സ്പന്ദിക്കുന്ന, ഭാരതത്തിലെ 'നവ നൈമിശാരിണ്യം' ( പുരാണങ്ങളിൽ പറയപ്പെടുന്ന അനുസ്യൂത ഭാഗവതസത്രങ്ങളാൽ മുഖരിതമായിരുന്ന പുണ്യഭൂമി) ആണു് മദ്ധ്യകേരളത്തിലെ കോട്ടയം ജില്ലയിലുള്ള മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രവും ക്ഷേത്രാങ്കണവും. വർണ്ണനകളിലൊതുങ്ങാത്തത്ര ദൈവീകത വിളങ്ങി നില്ക്കുന്ന വിഘ്നേശ്വര ഭൂമി! ഈ മണ്ണിൽ ഒന്നു തൊടുന്നതു പോലും വിഘ്നേശ്വര വരദാനങ്ങൾക്കു വഴിവെയ്ക്കുമെന്ന തിരിച്ചറിവായിരിക്കണം ലക്ഷോപലക്ഷം ഭക്തരെ ഇങ്ങോട്ടേക്കു് ആകർഷിക്കുന്നതെന്നു തോന്നുന്നു. ഭാരത ചരിത്രത്തിലെ പെരുമാൾ ഭരണകാലഘട്ടത്തിനും ഏറെ മുൻപു്, ഒരു പുണ്യ തപസ്വി, വടക്കൻ കേരളത്തിൽ നിന്നും കൊണ്ടു വന്നു പ്രതിഷ്ഠിച്ചതാണു് ക്ഷിപ്രപ്രസാദിയായ ഇവിടുത്തെ വിഘ്നേശ്വര വിഗ്രഹം എന്നാണ് ഐതിഹ്യം. അക്കാലഘട്ടത്തിനു ശേഷം ആര്യപ്പിള്ളി, വറ്റക്കേടം, മള്ളിയൂർ എന്നീ മൂന്നു ഇല്ലക്കാർ ക്ഷേത്ര ഊരാണ്മക്കാരായി വരികയും മറ്റു രണ്ടു ഇല്ലങ്ങളും ഇടക്കാലത്തു് ക്ഷയിച്ചു പോയതിനാൽ മള്ളിയൂർ മനക്കാർ ക്ഷേത്രം നോക്കി നടത്തുകയും ചെയ്തു. ശ്രീ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ നിരന്തരമായ ഭാഗവത പാരായണ ഉപാസനയും, അതിനൊപ്പം പാലിച്ചു പോന്നിരുന്ന ഗണപതി ഭഗവാന്റെ പീഠത്തിൽ വൈഷ്ണവ സാന്നിദ്ധ്യമുള്ള സാളഗ്രാമം വച്ചുള്ള നിത്യപൂജയും, പ്രധാന പ്രതിഷ്ഠയായ ബീജഗണപതിയിൽ വൈഷ്ണവ സാന്നിദ്ധ്യമുണ്ടാക്കിയെന്നു ജ്യോതിഷ പ്രശ്ന പ്രകാരം തെളിഞ്ഞതിനാൽ വൈഷ്ണവ ഗണപതിയായി ശ്രീ മഹാഗണപതിയെ ആരാധിക്കുന്നു എന്നതു് ഏറെ പ്രാധാന്യമർഹിക്കുന്നു. അടുത്ത കാലത്തായി ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി മള്ളിയൂർ മഹാഗണപതി ക്ഷേത്ര സമുച്ചയം വളർന്നു കഴിഞ്ഞു.

You don't have permission to register