Chirayil Jaladhivasa Ganapathy Kshethram - Kottayam - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt

Chirayil Jaladhivasa Ganapathy Kshethram – Kottayam

About Temple

The Mannackanad Jeladhivaasa (Chirayil) Ganapathy Temple is a very ancient Temple and known as the only Jaladhivasa Ganapathy Temple of Kerala. It is very rare to see this kind of temple anywhere in India. Here the belief about the Temple is that the Main deity of Ganapathy (Lord Vikhneswara) resides in “Chira” (Pond) filled with perennial water by nature and appears at the “Sreekovil” (Holy place for Poojas) on ” Avahanam ” ( a ritual invitation of Lord to the Idol) at the time of Pooja (Worship by the Priest). The Lord Ganapathy also has a pet name called by devotees as “Karimundan Thevar” and the water of the Pond consider as divine water (Theerdham).

A Major importance of the deity of Lord Ganapathy is that he blesses the devotees with Ten hands and conceived as Maha Ganapathy. Apart to this the deity of Sree Ayyappa, installed here is migrated from Chamravattom (a place of North Kerala) as Chamravattathu Sastha is having two wifes named Poorna and Pushkala. It is also very rare in its kind.

The ambiance of the Temple is very pleasant and blessed with greenery by nature. Thousands of devotees who reach here on celebration and festival days shows the power of this Lord.

പത്തു കൈകളോടു കൂടി ഭക്തർക്കു അനുഗ്രഹവർഷം ചൊരിയുന്ന ജലാധിവാസനായ മഹാഗണപതി പ്രതിഷ്ഠയാൽ ധന്യമായ, ഭാരതത്തിലെ അപൂർവങ്ങളിൽ അപൂർവം എന്നു വിശേഷിപ്പിക്കേണ്ട വിഘ്‌നേശ്വര ക്ഷേത്രമാണു മണ്ണക്കനാട്‌ ജലാധിവാസ ഗണപതി ക്ഷേത്രം. ജലാധിവാസൻ എന്നാൽ ജലത്തിൽ വസിക്കുന്നവൻ എന്നാണല്ലോ അർത്ഥമാക്കുന്നത്.

ഈ ക്ഷേത്രത്തിലെ ഗണപതി ഭഗവാൻ ക്ഷേത്രത്തോട് തൊട്ടു ചേർന്നു കാണുന്ന ചിറയിൽ (കുളത്തിൽ) വസിക്കുകയും, പൂജാവേളകളിൽ പ്രധാന പൂജാരി ആവാഹനം ചെയ്യുമ്പോൾ ശ്രീകോവിലിൽ സാന്നിദ്ധ്യമാവുകയും ചെയ്യുന്ന സവിശേഷ ശക്തിയായി കണക്കാക്കപ്പെടുന്നു. ചിറയിലെ വെള്ളത്തിൽ അധിവസിക്കുന്ന ഇവിടുത്തെ ഗണപതി ഭഗവാനു “കരിമുണ്ടൻ തേവർ” എന്നും പ്രത്യേക പേരുണ്ടു്. മാത്രമല്ല, ഭഗവാൻറെ ആവാസ സ്ഥാനമായ ക്ഷേത്രക്കുളത്തിലെ ജലം പുണ്യതീർഥമായും കരുതിപ്പോരുന്നു.

ക്ഷേത്രത്തിൽ നിന്നും ഏകദേശം 500 മീറ്റർ മാറി ഭദ്രകാളീ ദേവിയുടെ മറ്റൊരു ക്ഷേത്രവും ഈ ക്ഷേത്രത്തിന്റെ അധീനതയിലുണ്ട്. മണ്ണക്കനാട് കാവിൽ ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും ജലാധിവാസ ഗണപതി ക്ഷേത്രവും സമീപത്തുള്ള കാഞ്ഞിരക്കാട് മനയുടെയും അതിന്റെ താവഴികളിൽപെട്ട മറ്റു നാലോളം നമ്പൂതിരി കുടുംങ്ങളുടെയും ഊരാണ്മയിലാണ് നടത്തപ്പെടുന്നത്.

ഇതു കൂടാതെ ശ്രീ അയ്യപ്പ ഭഗവാൻറെ പ്രതിഷ്ഠയും ക്ഷേത്രത്തിൽ കാണാം. ചമ്രവട്ടത്തു ശാസ്താവായി പ്രതിഷ്ഠിക്കപ്പെട്ട ഈ അയ്യപ്പ വിഗ്രഹത്തിൻറെ പ്രതിഷ്ഠക്കു ക്ഷേത്ര ചരിത്രവുമായി ഏറെ ബന്ധമുണ്ടു്. മാത്രവുമല്ല, ഇത്തരത്തിലുള്ള അയ്യപ്പ പ്രതിഷ്ഠകൾ വളരെ വളരെ വിരളവുമാണ്.

ഈ ക്ഷേത്രത്തിലും അതിൻറെ ചുറ്റുപാടുകളിലും സവിശേഷമായ ഒരു ദൈവീക പരിവേഷം തുടിച്ചു നിൽക്കുന്നതു നമുക്കനുഭവപ്പെടും. അതോടൊപ്പം പ്രകൃതിയുടെ ഗ്രാമീണത ലയിച്ചു ചേർന്ന വശ്യ സൗന്ദര്യവും ഇവിടുത്തെ അന്തരീക്ഷത്തെ ഏറെ മനോഹരമാക്കുന്നു.

ഇവിടുത്തെ ഒറ്റയട നേദ്യം വിഘ്ന നിവാരണത്തിന് വളരെ ഫലവത്തായി അനുഭവപ്പെടുന്നതിനാൽ ചതുർഥി ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും ആയിരക്കണക്കിനു ഭക്തജനങ്ങൾ ഇവിടേക്കു ഭഗവൽ ദർശനത്തിനും വഴിപാടു സമർപ്പണത്തിനുമായി എത്തിച്ചേരുന്നു. അനുഭവങ്ങളുടെ സാക്ഷ്യപത്രമായി ഭക്തരുടെ ഈ ദർശനങ്ങൾ മാറുകയാണ്.
സമീപത്തുള്ള വളരെ പ്രസിദ്ധമായ കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ ആറാട്ട് ഇവിടുത്തെ തീർത്ഥക്കുളത്തിലാണ് എന്നതു് പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യമാണു്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Review

You don't have permission to register