Kavil Bhagavathy Kshethram Mannakkanad - Kottayam - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt

Kavil Bhagavathy Kshethram Mannakkanad – Kottayam

About Temple

Mannakkanad Kavila Bhagavathy Temple is an ancient Temple located at Mannakkanad, Near Kuravilangad, Kottayam District, Kerala. The main deity of the Temple is Sree Bhadrakaali known as Balabhadra, the calm legend after the nigraha (holy murder) of Daarikan, marks the Temple as different comparing to other Bhadrakali Temples of Kerala.

The main Idol of Sree Bhadrakaali made in “Daaru Wood” ( a holy tree) is also a special one in its kind and a special “Abhisheka”(ablution) in a holy cream called “Chaanthu” is doing occassionally as a very special offer to Goddess Bhadrakali. This offer is known as “Chanthatam” and so many devotees are coming to this temple to book the same in advance.

കേരളത്തിൽ കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനു സമീപം മണ്ണക്കനാട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീ ക്ഷേത്രമാണു മണ്ണക്കനാട് കാവിൽ ഭഗവതി ക്ഷേത്രം. മറ്റു സാധാരണ ഭദ്രകാളീ ക്ഷേത്രങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി ഇവിടുത്തെ ദേവി ശാന്തസ്വരൂപിണിയായ ബാലഭദ്രകാളിയാണു്. ദാരിക നിഗ്രഹത്തിനു ശേഷം കോപം ശമിച്ചെത്തുന്ന ശാന്തഭാവത്തിലാണു് ദേവീ പ്രതിഷ്ഠ.

എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത “ദാരുവിൽ”തീർത്ത വിഗ്രഹമാണു് ഇവിടുത്തെ ബിംബം എന്നതാണു്. മറ്റഭിഷേകങ്ങൾ ഒന്നും തന്നെ ദാരു വിഗ്രഹങ്ങളിൽ പാടില്ലായെന്നതുകൊണ്ടു “ചാന്താട്ടം” എന്ന സവിശേഷ വഴിപാടാണു ദേവിക്കു നടത്തുന്നതു്. സർവ്വ സാധാരണമല്ലാത്ത ഈ “ചാന്താട്ടം” ഇവിടുത്തെ സവിശേഷതയാണു്. വളരെയധികം ഭക്തിയോടെയും നിഷ്കർഷയോടെയും വനവൃക്ഷമായ തേക്കിൽ നിന്നും ഊറ്റിയെടുക്കുന്ന ദുർലഭമായ ചാന്താണു് ചാന്താട്ടത്തിനായി ഉപയോഗിക്കുന്നതു്.

മറ്റെല്ലാ വഴിപാടുകൾക്കും പുറമെ ചാന്താട്ടമെന്ന ഈ വഴിപാടു് ഇവിടെ എത്തുന്ന നിരവധി ഭക്തർക്കു അന്യൂന ഫലസിദ്ധി നൽകുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്‌. മുൻകൂട്ടി ബുക്കു ചെയ്യേണ്ട ഈ വഴിപാടിനായി എത്തിപ്പെടുന്ന ഭക്തജനങ്ങൾ ഏറെയാണു്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Review

You don't have permission to register