Chennankulangara Sree Krishnaswamy Kshethram – Ernakulam

Chennankulangara Sree Krishnaswami Temple is located in Edappally , Kochi. The beautiful idol of ‘Lord Sree Krishna’ is the main deity. The architecture is very old, with a pattern of ancient typical Kerala Temple Architecture. A very peaceful and eco friendly environment is the main attraction of this temple. Let ‘Sree Chennankulangarayappan’ shower His blessings on all of us. Reciting of ‘Narayaneeyam’ on the ‘Thiruvonam day’ of every month is a specialty. 25th of ‘Medam’ in Malayalam calendar is the auspicious day of consecration.

എറണാകുളം ജില്ലയിലുള്ള ഇടപ്പിള്ളിയിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ് ചേന്നന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കൃഷ്ണഭാവത്തിലുള്ള മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വാസ്തുശാസ്ത്ര നിബ ദ്ധമായി നിര്‍മ്മിക്കപ്പെട്ട ക്ഷേത്രത്തിന്‍റെ ഓരോ ഭാഗവും ദേവശരീരത്തിന്‍റെ അംശങ്ങളാണ്. പൂജാദിതാന്ത്രിക ക്രിയകളുടെ ഫലമായി വിഗ്രഹത്തില്‍ നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജം, ഭക്തരിലേക്ക് പ്രവേശിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. എല്ലാ മാസവും തിരുവോണദിനത്തില്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണവും തിരുവോണ ഊട്ടും നടത്തുന്നു. മേടം 25ന് പ്രതിഷ്ഠദിനമായി ആചരിക്കുന്നു.