Thiruvullakkavu Sree Dharma Sastha Kshethram – Trissur

The Thiruvullakkavu Sri Dharma Sastha Temple is one of the most important and sacred pilgrim centres of Thrissur district. The presiding deity is Lord Ayyappan in the standing posture with an arch and a bow. This enchanting shrine is amidst a dense forest as the divine protector. The Dharma Sastha is a peaceful refuge for troubled soul. Hence, the premise is known as “Thiruvullakkavu”. Devotees believe that any child beginning the ‘learning’, a ritual called “Aksharabhyasa” at Kavu will become a learned scholar.

പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ ജില്ലയിലെ വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രം. കിഴക്ക് കുതിരാന്‍, പടിഞ്ഞാ റ് എടത്തിരുത്തി, തെക്ക് ഊഴത്ത്, വടക്ക് അകമല എന്നീ പ്രദേശങ്ങള്‍ അ തിര്‍ത്തികളായിട്ടുള്ള പെരുവനം ഗ്രാമത്തില്‍, അമ്പും വില്ലുമേന്തി ശ്വേതാ ശ്വരൂഢനായി ഈ വേദമൂര്‍ത്തി നിലകൊള്ളുന്നു. ഭക്തര്‍ക്ക് അറിവിന്‍റെ തേജോനാളം പ്രദാനം ചെയ്യുന്ന വിദ്യാമൂര്‍ത്തിയാണ് തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താവ്. കുട്ടികളെ എഴുത്തിനിരുത്തലാണ് ഈ ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. വര്‍ഷത്തിലെ എല്ലാ ദിവസങ്ങളിലും [ മഹാനവമി ദിവ സവും മീനത്തിലെ അത്തംനാളിലും ഒഴികെ] ഈ ചടങ്ങ് ഇവിടെ നടക്കുന്നു. അതോ ടൊപ്പം നവരാത്രികാലത്ത് മഴമംഗലം അനുസ്മരണവും നടത്തുന്നു. നവരാ ത്രിക്കാലത്ത് ഒരു ദിവസംമുഴുവന്‍ നീണ്ടുനില്‍ക്കുന്ന സംഗീതോല്‍സ വo അതി പ്രസിദ്ധമാണ്. കുട്ടികളുടെ ഓര്‍മ്മശക്തിയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് ദിവ്യാസരസ്വതി അര്‍ച്ചനയും, സേവിക്കുവാനുള്ള സാരസ്വതം നെയ്യും അതിവിശിഷ്ടമാണ്. വിഷുദിനത്തിലെ വിഷുപ്പൂരവും കര്‍ക്കിടക മാസത്തിലെ രാമായണപ്രഭാഷണവും ഭക്തര്‍ക്കുള്ള പ്രസാദഊട്ടും ഇവിടുത്തെ വിശേഷ ആചാരമാണ്.