Veettoor Bhagavathi Kshethram – Muvattupuzha

The fond full Bala Bhadra Devi to her devotees is Veettoor Kavilamma present in the well famed ‘Pancha kshethrams’ , one at Veettoor a place near to Muvattupuzha of Ernakulam district. Here, Devi has her ‘sudden appearance’ – action bhava, both in blessing and / or in curse. She but vanquishes the enemies of her devotees fans, offers those marriage and long-married auspicious life. She is fond full of Kadumpayasam and Guruthi Pooja. On Aswathi and Bharani star dates in the month of Meenam , the grand festival comes, on special days like Navarathri and Makam Thozhal. The temple opens earlier in the evenings.

വീട്ടൂരിലെ പഞ്ചക്ഷേത്രങ്ങള്‍ എന്ന് അറിയപ്പെടുന്നവയില്‍ ഒന്നാണ് വീട്ടൂര്‍ ഭഗവതിക്ഷേത്രം. ബാലഭദ്ര ദേവിയാണ് ആശ്രിത വല്‍സയായ വീട്ടൂര്‍ കാവിലമ്മ. ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര കോപിയുമായ ദേവിയെ ഭജിക്കുന്നത് ശത്രുദോഷ പരിഹാരത്തിനും മാംഗല്യ ഭാഗ്യത്തിനും ഐശ്വര്യ പൂര്‍ണമായ ദാമ്പത്യ ജീവിതത്തിനും ഉത്തമം. കടുംപായസവും ഗുരുതിയുമാണ് ഇഷ്ട വഴിപാടുകള്‍. മീനമാസത്തിലെ അശ്വതി, ഭരണി നാളിലാണ് ഇവിടുത്തെ പ്രധാന ഉത്സവം. നവരാത്രി, മകം തൊഴല്‍ തുടങ്ങി വിശേഷ ദിവസങ്ങളില്‍ വൈകുന്നേരം നടതുറക്കും.