History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
Top
Image Alt
  • HISTORY OF THE TEMPLE / ക്ഷേത്ര ചരിത്രം

    In the year of 1931, a group of people who were attracted by the Philosophies of globally known Saint Sree Narayana Guru, formed an organisation named Ananda Chandrodayam Sabha to flourish the revolutionary thoughts of Guru Swamy. They constructed a building for their operational activities and prayers and a photograph of Sree Narayana Gurudevan along with a Photograph of Sree Subrahmanya Swami also displayed in the hall.. Years passed on with prayers and Bhajans, and incidently a miracle took place is that most of the people who came over there felt the blessings of Subrahmanya Bhagavan. During 1954, a meeting of Sabha members held and decided to invite an Astroleger to review the situation, and the Holy Presence of Sree Subrahmaya Bhagavan is felt deeply in astrological search also. According to the decision of the committee, a "Krishna Silaa Vigraha"of Subrahmanya Bhagavan (which is donated by Shri.Sarangadharan) is installed in the Prayer Hall. The deity installation is done by Sree Agamananda Swamikal, the first devotee of Sree Narayana Gurudevan. The history behind the Ananada Chandrodayam Sabha Sree Subrahmanya Swami Temple rests with this. It is happening the visits of devotees increasing regularly and says about their fruitful results of worships shows the strong belief of each of them 1931-ൽ ശ്രീ നാരായണ ഗുരുദേവൻറെ ദർശനങ്ങളുടെ പ്രചരണാർത്ഥം എറണാകുളത്തെ കലൂർ ഭാഗത്തെ ഒരു പറ്റം വ്യക്തികൾ ചേർന്ന് രൂപം കൊടുത്ത ആനന്ദ ചന്ദ്രോദയം സഭ എന്ന സാമുദായിക പ്രസ്ഥാനം സഭാ പ്രവർത്തനങ്ങൾക്കും പ്രാർത്ഥനക്കും ഈശ്വരാരാധനക്കുമായി നിർമ്മിച്ചെടുത്ത ഒരു മന്ദിരമാണ് ഇന്ന് കാണുന്ന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രമായി വളർന്നത് എന്നതു് ഇവിടത്തെ കഴിവുറ്റ സഭാ അംഗങ്ങളുടെ സ്ഥിരോത്സാഹത്തിനും മേലെ തെളിയുന്ന സുബ്രഹ്മണ്യ ഭഗവാൻറെ അനുഗ്രഹവർഷം കൊണ്ടാണെന്നതു ചരിത്രമായി മാറിക്കഴിഞ്ഞു. 1954-ൽ ക്ഷേത്ര പുരോഗതിയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയുടെ ഫലമായി ഒരു ജ്യോതിഷിയെ വിളിച്ചുവരുത്തുകയും അദ്ദേഹത്തിന്റെ കണ്ടെത്തലിൽ അവിടമാകെ ശ്രീ സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹാശ്ശിസ്സുകൾ വിളങ്ങി നിൽക്കുന്നതായും ഉചിതമായ രീതിയിൽ ഒരു ക്ഷേത്രം എത്രയും വേഗം നിർമ്മിക്കണമെന്നും നിർദ്ദേശമുണ്ടായി. അതനുസരിച്ചു ശ്രീ നാരായണ ഗുരുദേവൻറെ പ്രഥമ ശിഷ്യനായ ശ്രീ ആഗമാനന്ദ സ്വാമികളാൽ ഭഗവാൻറെ ചൈതന്യ വാഹിയായ "വേലും", തുടർന്നു ശ്രീ വെളുത്തമന ശാർങ്ഗധരൻ അവർകളാൽ നൽകപ്പെട്ട ശ്രീ സുബ്രഹ്മണ്യ ഭഗവാൻറെ കൃഷ്ണശിലാ വിഗ്രഹവും പ്രതിഷ്ഠിക്കപ്പെട്ടു. അതിനെ തുടർന്നാണു ഇന്നു കാണുന്ന, ഉപദേവതകളായ ഗണപതി ഭഗവാൻ, ശ്രീധർമ ശാസ്താവ്, നാഗദൈവങ്ങൾ എന്നിവ ഉൾപ്പെട്ട ക്ഷേത്രാങ്കണം ഉയർന്നുവന്നതു്. ഇന്നീ ക്ഷേത്രവും പരിസരപ്രദേശങ്ങളും നല്ല രീതിയിലുള്ള പുരോഗതി കൈവരിച്ചു കഴിഞ്ഞു.

You don't have permission to register

Enquiry

ENQUIRY