History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer

by Spiritual Products Private Limited

cart
Top
Image Alt
Home  >  Temples  >  Kalady Sri Krishna Temple - Kalady  >  History</span
  • History/ചരിത്രം

    Lord Krishna, fondly known to be Thrikkaladiyappan, was the family deity of Acharya and his mother. Hence they used to visit the temple every day after taking “ablution” holy bath in the nearby river Poorna (Periyar). Once, for this dailyholy bath, Acharya and his mother started from their Mana (Home). But on the way, seeing his mother tired of walking, boy Sankaraprayed to Lord Krishna bearing tears in his eyes.And, Lord Krishna blessed the boy saying, “Let the river reach a place marked by your feet”.The river was reaching the spot, marked by boy Sankara after taking a turn. This boon from lord helped Sankara’s mother to lessen her efforts and reduce the distance. The place known to be ‘Sasalam’, there upon was renowned to be Kalady. The people of the place thereon addressed Lord Krishna as ‘Thrikkaladiyappan’ and the bathing ghat, as “ArattuKadavu”. In another incident, on an Akshayathritheeya Day, Acharya was walking in the morning to collect his daily “Alms” (bhiksha), he reached an old doomed Brahmin house. An aged woman suffering and starving, tears on her face, appeared before Acharya holding only a dry gooseberry in her hand. Listening on her face, every sorrow and grief, it came out, the highly renowned “Kanakadharasthavam Sthothram” from Acharya. When it’s 19 slokas were over, a shower was seen which shed golden gooseberries lavishly at her house. This Mana was later well known to be “Swarnathu Mana” (Golden Mana) which is still situating at a distance of some 25 km from Kalady Sri Krishna Temple. As a divine memory of this miraculous event, now on every Akshayathritheeya day, it is felicitated as Kanakadhara Yajnam in Kalady Srikirishna Temple. "തൃക്കാലടിയപ്പൻ" എന്ന്‍ കൂടി നാമമുള്ള ഇവിടുത്തെ ശ്രീകൃഷ്ണഭഗവാൻ കുലദൈവം ആയിരുന്നതിനാൽ ബാലനായിരുന്ന ശങ്കരനും അമ്മയും തൊട്ടടുത്തുള്ള പൂര്‍ണ്ണ നദിയിലെ സ്നാനത്തിന് ശേഷം ക്ഷേത്രത്തിലെത്തി നിത്യവും ഭജിച്ചു പോന്നിരുന്നു. ഒരിക്കൽ നിത്യസ്നാനത്തിനായി പൂര്‍ണ്ണ നദിയിലേക്ക് പോകുന്ന സമയം, ക്ഷീണിതയായിരുന്ന അമ്മയുടെ നടന്നെത്താനുള്ള ബുദ്ധിമുട്ട് കണ്ട് ശ്രീകൃഷ്ണഭഗവാനോട് അതിനൊരു അറുതി വരുത്തുവാൻ കണ്ണീരോടെ പ്രാർത്ഥിക്കുകയുമുണ്ടായി. കൃഷ്ണഭഗവാൻ ഉടൻ തന്നെ "നിൻറെ കാലടികൾ കൊണ്ട് അടയാളപ്പെടുത്തുന്ന സ്ഥലം വരെ നദി ഒഴുകിയെത്തട്ടെ" എന്ന്‍ പറഞ്ഞ് അനുഗ്രഹിച്ചു. അങ്ങനെ അദ്ദേഹം കാലടികളാൽ സ്ഥലം അടയാളപ്പെടുത്തുകയും പൂർണ്ണാനദി തൽക്ഷണം അവിടേയ്ക്ക് തിരിഞ്ഞൊഴുകുകയും ചെയ്തത്രെ! അതു വരെ സസലം എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം പിന്നീട് കാലടി എന്ന പേരിലും ആപൽബാന്ധവനായ ഭഗവാനെ "തൃക്കാലടിയപ്പൻ" എന്നും ഭഗവൽപ്പാദങ്ങൾ പതിഞ്ഞ പുഴക്കടവിനെ "ആറാട്ടുകടവെ"ന്നും അറിയപ്പെട്ടുവരുന്നു. മറ്റൊരിക്കൽ, ബാലനായ ശങ്കരൻ തന്റെ ഉപനയനവുമായി ബന്ധപ്പെട്ടുള്ള ഭിക്ഷാടനത്തിനിടെ നിത്യദാരിദ്ര്യത്തിലും അങ്ങേയറ്റം ദുഖത്തിലും വിഷമിക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ വീട്ടിൽ ചെല്ലുവാനിടയായി. ഒരു ഉണങ്ങിയ നെല്ലിക്കയല്ലാതെ മറ്റൊന്നും ഭിക്ഷ നൽകുവാനില്ലാതെ വിഷമിച്ച ആ സാധുസ്ത്രീയുടെ ദുഃഖം, പിന്നീട് അതിപ്രശസ്തമായി തീര്‍ന്ന, "കനകധാരാസ്തവം സ്തോത്ര"മായി പുറപ്പെടുകയും ശ്ലോകം തീന്ന്‍ കഴിഞ്ഞപ്പോൾ, ആ ഭവനത്തിന്റെ വാതിൽപ്പടികളിലേക്ക് ഐശ്വര്യദായകവും സമ്പൽസമൃദ്ധവുമായ സ്വർണ്ണനെല്ലിക്കകൾ വർഷിക്കുവാനും തുടങ്ങി. അന്ന് മുതൽ ആ ഭവനം സ്വർണ്ണത്തുമന എന്ന പേരിൽ അറിയപ്പെട്ടു വരുന്നു. ഈ അത്ഭുത പ്രവർത്തിയുടെ ഓർമ്മയ്ക്കായി ഇപ്പോൾ എല്ലാ വർഷവും അക്ഷയതൃതീയദിനത്തിൽ ക്ഷേത്രത്തിൽ കനകധാരായജ്ഞം നടത്തുകയും പങ്കെടുക്കുന്നവർക്ക് ഭഗവത്പ്രസാദമായി കനകധാരാസ്തവസ്തോത്രം കൊണ്ട് പൂജിക്കപ്പെട്ട സ്വർണ്ണനെല്ലിക്കകൾ നൽകുകകയും ചെയ്ത് വരുന്നു. അതിവിശിഷ്ഠമായ ഈ സ്വർണ്ണനെല്ലിക്കകൾ കൈവശം സൂക്ഷിച്ചാൽ സാമ്പത്തിക ക്ളേശങ്ങൾ മാറി സർവൈശ്വര്യസിദ്ധി ലഭ്യമാകും എന്നാണ് വിശ്വാസം. . എല്ലാ വർഷവും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ഈ യജ്ഞത്തിൽ പങ്ക്ചേരുക പതിവാണ്.

You don't have permission to register

Enquiry

[contact-form-7 404 "Not Found"]