History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • History / ചരിത്രം

    കാലപ്പഴമകൊണ്ട് അളക്കാവുന്നതല്ല നാല്‍പ്പത്തെണ്ണീശ്വരം മഹാദേവര്‍ ക്ഷേത്രവും ഐതീ ഹ്യങ്ങളും. അന്തരിച്ച സംസ്കൃത പണ്ഡിതനും, സംസ്കൃത വിദ്വാനുമായിരുന്ന ബ്രഹ്മശ്രീ പി.കെ. പട്ടമനയെപ്പോലുള്ള പഴമക്കാരില്‍ നിന്നും വാമൊഴികളായി പകര്‍ന്നു കിട്ടിയ ഐതിഹ്യങ്ങള്‍ ക്രോഡീകരിച്ച് ഏഴുതിയതാണിത്. പൌരാണിക കാലത്ത് ഈ പ്രദേശം മുഴുവനുംതന്നെ നിബിഡ വനങ്ങളായിരുന്നുവെന്നും, വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെ എത്തിച്ചേര്‍ന്നുവെന്നും, കാടിന്‍റെ ചില ഭാഗങ്ങള്‍ വെട്ടിത്തെളിച്ച്, ഇവിടെ ഒരു കുടില്‍ കെട്ടി കുറേക്കാലം ഇവിടെ താമസിച്ചുവെന്നും ഐതിഹ്യമായി പറഞ്ഞു കേള്‍ക്കുന്നു. പാണ്ഡവര്‍ വെട്ടിത്തെളിച്ച ‘വെളി’ , പിന്നീട് ‘പാണ്ഡവര്‍വെളി’ എന്നും ക്രമേണ ‘പാണാവള്ളി’ യുമായി തീര്‍ന്നു എന്ന് ഐതിഹ്യം. ഈ ഐതിഹ്യത്തെ സാധു കരിക്കും വിധം, ക്ഷേത്രത്തിന്‌ സൂക്ഷ്മം കിഴക്ക് ഭാഗത്തായി , ഒരു കി.മി. അകലെ, പാണ്ഡവര്‍ പാല്‍ കാച്ചിക്കുടിയ്ക്കാന്‍ കൂട്ടിയ അടുപ്പിന്‍റെ 4 കല്ലുകള്‍ ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. ക്ഷേത്രത്തിന്‍റെ ഐതിഹ്യത്തെക്കുറിച്ച് പറയുമ്പോള്‍ ‘ഖരന്‍’ എന്നു പേരായ, മുനി ശ്രേഷ്ഠനാല്‍ ആണ് ഈ ക്ഷേത്രത്തിലെ മഹാദേവ പ്രതിഷ്ഠ നടത്തപ്പെട്ടത് എന്ന് കരു തുന്നു. പ്രതിഷ്ഠിക്കപ്പെട്ടതിനുശേഷം പിന്നീട് അനേകം പൂജാരിമാര്‍ ഭഗവാന് ആര്‍പ്പക രായി എത്തിച്ചേര്‍ന്നെങ്കിലും, ഒരിക്കല്‍ സവിശേഷമായ പൂജാ പ്രാഗല്‍ഭ്യമുള്ള ഒരു ബ്രാഹ്മണന്‍ ഭഗവാന് അര്‍പ്പകനായി വന്നു ചേരുകയും, അദ്ദേഹം മഹാദേവപൂജകള്‍ ശ്രദ്ധയോടും ഭക്തിയോടും കൂടി അനുവര്‍ത്തിച്ച് പോരുകയും ചെയ്തുവന്നു. ഒരിക്കല്‍ അത്താഴപൂജക്ക്‌ ശേഷം നടയടച്ച് ഉറങ്ങാന്‍ കിടന്ന ബ്രഹ്മണന്, ഭഗവാന്‍ മഹാദേവന്‍ ‘കിരാതവേഷത്തില്‍’ ദര്‍ശനമരുളി എന്നും, തുടര്‍ന്നുള്ള പൂജകള്‍ ഇനി മുതല്‍ ‘കിരാതമൂര്‍ത്തിയായി’ ആചാരിച്ചുവരുന്നു.

  • History / ചരിത്രം

    ആസന്നമായ കുരുക്ഷേത്രയുദ്ധം മുന്നില്‍ക്കണ്ട്, കര്‍ണ്ണാദികളുള്‍പ്പെടെ, ഗ്രീഷ്മ, ദ്രോണ, കൃപ, ശല്യര്‍, ആദി ഗുരുശ്രേഷ്ഠര്‍ ഉള്‍പ്പെടെ വര്‍ദ്ധിത വീര്യവാനായിത്തീര്‍ന്ന ദുര്യോധനനെ പരാജയപ്പെടുത്തണമെങ്കില്‍, അത്യന്തം വിനാശകാരിയായ ‘പാശുപതം’ എന്ന ദിവ്യാസത്രം, മഹാദേവനില്‍ നിന്ന് ഗ്രഹിക്കേണ്ടതുണ്ട്, എന്ന് ഭഗവാന്‍ ശ്രീകൃഷണന്‍റെ ഉപദേശം കൈക്കൊണ്ട്, വില്ലാളി വീരനായ അര്‍ജുനന്‍, മഹാദേവനെ തപസ്സുചെയ്യുന്നു. ‘താന്‍’ എന്ന ഭാവം വേണ്ടതിലധികം ഉണ്ടായിരുന്ന അര്‍ജുനന്‍, ഗംഗയുടെ തീരത്ത് തപസ്സ് തുടരവെ, ദിവ്യദൃഷ്ടിയാല്‍ ഇതൊക്കെ കണ്ട് ,മഹേശ്വരന്‍ ‘അര്‍ജുനന്‍റെ അഹങ്കാരം ശമിപ്പിക്കുന്നതിനായി, പാര്‍വ്വതിയോടും, ഭൂതഗണങ്ങളോടും ഒപ്പം കാട്ടാളവേഷധാരിയായി അര്‍ജുനന്‍റെ സമീപത്ത് എത്തുന്നു. ഈ സമയം തന്നെ ദുര്യോധനാന്ജയാല്‍ അര്‍ജുനനെ കൊല്ലുവാനായി ‘മൂകന്‍’ എന്നൊരു അസുരനും പന്നിയുടെ രൂപത്തില്‍ അവിടെ എത്തി ചേരുന്നു. ശബ്ദംകേട്ട്, അര്‍ജുനനും കാട്ടാളനും ഒരേ സമയം തന്നെ എയ്യുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍, ആദ്യം അസ്ത്രം പ്രയോഗിച്ചതുമായി ശണ്ഠകൂടുന്നു. പിന്നീട് ഇത് ഒരു വലിയ യുദ്ധമായി പരിണമിക്കുന്നു. യുദ്ധത്തിനൊടുവില്‍ ഭഗവാന്‍ ശിവശങ്കരന്‍ കോപംകൊണ്ട് ജ്വലിച്ച്, അര്‍ജുനനെ 7 മലകള്‍ക്ക് അപ്പുറത്തേക്ക് വലിച്ചെറിയുന്നു. പാര്‍വ്വതിദേവിയുടെ അഭ്യര്‍ത്ഥനയാല്‍ ഇരുവരും കൂടി അര്‍ജുനന്‍ കിടന്ന സ്ഥലത്ത് എത്തിച്ചേരുകയും അര്‍ജുനനെ അനുഗ്രഹിച്ചിട്ട് അവിടെ നിന്ന് മാറി നിലക്കുകയും ചെയ്തു. ബോധക്കേടില്‍ നിന്ന് ഉണര്‍ന്ന പാണ്ഡവന്‍, കേവലം ഒരു കാട്ടാളനില്‍ നിന്നും, തനിക്കേല്‍ക്കേണ്ടിവന്ന പരാജയത്തില്‍ മനംനൊന്ത്, വിലപിച്ച്, തന്‍റെ അഹങ്കാരങ്ങളെല്ലാം കളയപ്പെട്ട്, അവിടെ നിലത്ത് കിടന്നുകൊണ്ടുത്തന്നെ മണ്ണ്‍ കൊണ്ട് ഒരു ശിവലിംഗ മുണ്ടാക്കി, ഇലകള്‍ പറിച്ച് അര്‍ച്ചന നടത്തി വിലപിച്ചുകൊണ്ട് ഭഗവാനെ വിളിച്ചു. മനസ്സലിഞ്ഞ ഭഗവാന്‍, പാര്‍വ്വതിദേവിയ്ക്കൊപ്പം, അര്‍ജുനന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ‘പശുപതവും’ ഗാണ്‍ഡിവവും, നല്‍കി അര്‍ജുനനെ മടക്കി അയക്കുന്നതാണ് ‘കിരാതം’ എന്ന കഥ. ഈ കലിയുഗത്തില്‍ ആണ്, ഈ കഥയുടെ പ്രസക്തി എത്രത്തോളമുണ്ടെന്ന് നാം മനസ്സിലാക്കുക. കലിയുഗ അര്‍ജുനന്മാര്‍ വരുന്നതും കാത്ത്, അവര്‍ക്ക് വരമേകുവാ നായി, ഭഗവാന്‍ ശ്രീ പരമേശ്വരന്‍, പാര്‍വതിയുമായി നാല്‍പ്പത്തെണ്ണീശ്വരത്ത് കുടികൊള്ളുന്നു.

  • History / ചരിത്രം

    While talking about the myth of the temple, it is believed that it was build by a Muni named " Khara",although many sages offered poojas and prayers for Lord Shiva but once a Brahmin appeared in the temple and continued poojas fot several days. One night Lord Shiva revealed to him in "Kiraatha Roopam" and thereafter its been believed that Lord Shiva showers his blessings in "Kiraatha Bhaavam". Bhagavan is also named as "Nalpathenneeshwarapattar", because,'48' is the 48th shrine consecrated by Khara Muni. As in other Shiva temples, "Dhaara" is the major offering performed here. Apart from that, 101,1001 "Ksheera Dhaara" Abhisekams and Annadhaanam are also the special offerings for Lord Shiva. "Ottayappam" for Lord Ganapathy, "Paalpayasam" for Varaham, "Bhagavathiseva" for Goddess Bhagavathi, are also the major offerings for sub dieties. Its a belief that, for fulfilling all wishes, for employment, to save one from evil, for marriage, for one's savlation, etc..offering "Kathakali" the divine art form in the temple is very powerful. Lord Sri Parameshwara with Goddess Parvathy is believed as the main diety here in Nalpathenneshwara Temple. ‘ഖര’ മുനി ശ്രേഷ്ഠന്‍റെ 48 – മത്തെ പ്രതിഷ്ഠ ആയതുകൊണ്ടാണ് ഈ പ്രദേശത്തിന് നാല്‍പ്പത്തെണ്ണീശ്വരമെന്നും, ഭഗവാനെ ‘നാല്‍പ്പത്തെണ്ണീശ്വരത്തപ്പന്‍’ എന്ന പേരിലും അറിയപ്പെട്ടു വരുന്നതത്രേ. രാജസാസന ചെപ്പേടും പ്രകാരം, പായിപ്പാട്, കോഴിശ്ശേരി, മുല്ലക്കേരില്‍ എന്നീ മൂന്നു പുരാതന കൈമള്‍ തറവാട്ടുകളിലെ ഏറ്റവും മുതിര്‍ന്ന കാരണ വര്‍മാര്‍ കേന്ദ്ര കമ്മിറ്റിയായും കുടുംബപൊതുയോഗം തിരഞ്ഞെടുക്കുന്ന മറ്റ് പ്രതിനിധി കള്‍ ഉള്‍പ്പെട്ട ഭരണ സമിതിയാണ് ക്ഷേത്രത്തിന്‍റെ ഭരണ കാര്യങ്ങള്‍ നടത്തിവരുന്നത്. മറ്റ് ശിവക്ഷേത്രങ്ങളിലെ പോലെ തന്നെ ധാരയാണ് ഭഗവാന് ഇഷ്ടപ്പെട്ട വഴിപാട് എങ്കിലും ക്ഷീരധാരയും, 101, 1001, കുടം അഭിഷേകങ്ങളും ശൈശ്യവും, അന്നദാനവും ഭഗവാന് വിശേഷപ്പെട്ട വഴിപാടുകള്‍ ആകുന്നു. കൂടാതെ ഗണപതിക്ക്‌ ഒറ്റയപ്പം നിവേദ്യം, കുട്ടികളുടെ ബാലാരിഷ്ടതാ ദോഷങ്ങളകറ്റുവാനുള്ള കറുകഹോമവും, ഋണമോചനത്തി നായി വരാഹത്തിന് പാല്‍പ്പായസവും, ഭഗവതി പ്രീത്യര്‍ത്ഥം, ഭഗവതിസേവയും ക്ഷേത്ര ത്തില്‍ നടന്നുവരുന്നു. സര്‍പ്പദോഷങ്ങള്‍ കൊണ്ട് കുടുംബത്തില്‍ പ്രയാസമനുഭവിച്ചു വരുന്ന ഭക്തജനങ്ങള്‍ക്ക് ക്ഷിപ്രഫലത്തെ പ്രദാനം ചെയ്യുന്ന ‘കിണറ്റുകരയില്‍ തളിച്ചുകോട’ എന്ന വഴിപാടിനും ഈ ക്ഷേത്രം പ്രസിദ്ധമാണ്. എന്നിരിക്കിലും നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിന്‍റെ പെരുമയെ അകലങ്ങളിലെത്തിച്ച ഒന്നാണ് കഥകളി. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം, കൊല്ലം മണ്ണൂര്‍ക്കാവ് ക്ഷേത്രം എന്നിവ കഴിഞ്ഞാല്‍, വഴിപാടായി കഥകളി നടന്നുവരുന്ന ക്ഷേത്രം എന്ന സ്ഥാനം നാല്‍പ്പത്തെണ്ണീശ്വരത്തിന് അവകാശപ്പെട്ടതാണ്. ചിട്ടപ്പടി എല്ലാ ആചാരാനുഷ്ടാനങ്ങളോടെ കഥകളി ഇവിടെ ഭഗവാന് കാണിക്കയായി, തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണശേഷം ഭക്തര്‍ സമര്‍പ്പിക്കുന്നു. ഉദ്യോഗപ്രാപ്തിക്കും, രോഗശമനത്തിനും, ഋണമോചനത്തിനും, ശത്രുക്കളില്‍ നിന്ന് രക്ഷയ്ക്കും, സല്‍സന്താന പ്രാപ്തിക്കും, വിവാഹത്തിനും, മോക്ഷത്തിനുമായി ഒക്കെ ഭക്തജനങ്ങള്‍ കഥകളി വഴിപാട് ‘ശങ്കരനായി’ നേര്‍ന്ന് നടത്തുന്നു. കഥകളി വഴിപാട് നടത്തിയാല്‍, കിരാതം കഥ ആടണമെന്നത് ഇന്നും ഈ ക്ഷേത്രത്തില്‍ പാലിച്ചു വരുന്നു. നടപ്പിലുള്ള എല്ലാ ആട്ടക്കഥ കളുo, ഭഗവാന് മുന്നില്‍ കെട്ടി ആടിയിട്ടുള്ളതും, ജീവിച്ചിരിക്കുന്നതും, മണ്‍മറഞ്ഞവരൂമായി ഒട്ടുമിക്ക കലാകാരന്മാരും ഈ ക്ഷേത്രത്തിലെ ഭഗവാന് മുന്നില്‍ തങ്ങളുടെ കലാവൈശിഷ്ട്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതും ആകുന്നു. പണ്ടുകാലത്ത് കോട്ടയം, ആലപ്പുഴ, പാല, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുപോലും ‘കളിഭ്രാന്തന്‍മാര്‍’ നാല്‍പ്പത്തെണ്ണീശ്വരത്തെ കഥകളി രാവുകള്‍ക്ക്‌ ഊര്‍ജ്ജം പകരുവാനായി നാട്ടുകാരോ ടൊപ്പം കാണികളായി എത്താറുണ്ടായിരുന്നു.

You don't have permission to register