History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • History / ചരിത്രം

    In the olden periods, centrally concentrating on temples, a group known as Yogathiris were ruling most parts of this stare. Thiruvullakkavu Temple was a prominent devotional centre, which is said to be ruled like this. By the 7th century in A.D. , the regencies became powerfull and the above mentioned style of ruling had gone down. The King of Cochin and Zamorin of Calicut were coming against each other, the issue was to substantiate the overall supremacy. ‘To rule the maximum temples’ was the hidden idea in both minds. In the first stage, the king of Cochin was able to go forward. The Brahmins of Peruvanam longed for a place to practice severe austerity. Thiruvullakkavu, devoid of Wealth and Assets, but a blessed place of Protector ‘Paradevata’ was contributed to these people and Chittoor Namboodiripad was undertaking the charge of the village. The temple services and duties were handed over to ‘Pattathu Bhattathiries’ . They did their every role in high excellence. Later, a committee was charge of everything. Now it all goes on well with every eminence and esteem. പണ്ട് കേരളം എന്ന പ്രദേശം മഹാക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് യോഗാതിരിമാ രാല്‍ ഭരണം നടത്തപ്പെട്ടിരുന്നതാണ്. അന്നത്തെ യോഗാതിരിമാരുടെ ഭരണ ത്തിന്‍ കീഴിലുള്ള ഒരു ക്ഷേത്രമായിരുന്നു തിരുവുള്ളക്കാവ് ക്ഷേത്രം. എ.ഡി. ഏഴാം നൂറ്റാണ്ടോടുകൂടി രാജസ്ഥാനം ശക്തി പ്രാപിക്കുകയും ഗ്രാമസഭാ സമ്പ്രദായം ക്ഷയിക്കുകയും ചെയ്തതോടെ കൊച്ചി രാജാവും കോഴിക്കോട് സാമൂതിരിയും തമ്മില്‍ ക്ഷേത്രങ്ങളുടെ മേല്‍ക്കോയ്മയ്ക്കുവേണ്ടി മത്സരം ആരംഭിക്കുകയും മത്സരത്തില്‍ കൊച്ചി രാജാവിന് സാമൂതിരിയെ അകറ്റി നിര്‍ത്താനും കഴിഞ്ഞു. പെരുവനം ഗ്രാമത്തിലെ ബ്രാഹ്മണര്‍ക്ക് തപസ്സനുഷ്ടി ക്കുന്നതിനുവേണ്ടി തങ്ങളുടെ പരദേവതയും രക്ഷകനുമായ സ്വത്തുക്കള്‍ ഒന്നു മില്ലാത്ത തിരുവുള്ളക്കാവ് അവര്‍ക്ക് വിട്ടുനല്‍കി. ചിറ്റൂര്‍ നമ്പൂതിരിപ്പാട്‌ ഗ്രാമത്തിന്‍റെ ചുമതല ഏല്‍ക്കുകയും ക്ഷേത്രത്തിന്‍റെ ചുമതല ശാന്തിക്കാരാ യ പട്ടത്ത് ഭട്ടതിരിമാരെ ഏല്‍പ്പിക്കുകയും ചെയ്തു. അന്നുമുതല്‍ ഗ്രാമത്തി ലുള്ളവരുടെ സഹായത്തോടെ ക്ഷേത്രഭരണം പട്ടത്ത് നമ്പൂതിരിമാര്‍ നിര്‍വ്വ ഹിച്ചുപോന്നു. ഇപ്പോള്‍ ക്ഷേത്രഭരണം കമ്മിറ്റി ഏറ്റെടുക്കുകയും വളരെ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്നു.

  • History / ചരിത്രം

    Some 1200 years ago, almost at the time of ‘Kulasekhara Alwaar’ – the founder of 2nd Chera Empire – ‘Sri Pattathu Vasudevan Thirumeni’ was living here. A below intellect Vasudeva Bhattathiri, by the blessing of Dharma Sastha, became a famous ‘Yamaka kavi’ is a world-wide well heard event. Again another low intellect ‘Karimjampilly’ spent more than three years in ‘Thiruvullakkavu’ with a higher measure of devotion, lived singing ‘Bhajanas and Hymns’ ceremonially and spiritually, he grew up to be a great poet and scholar. It is excellent craft, ‘Shukasandesha Kaavyam’ is counted to be an equal or more than ‘Kalidasa’s Meghasandesam. Peruvanam – Aarattupuzha pooram ie Devasanghamam is a celebrity, of which the flag is hoisted here, in every perfection and devotion, here at Thiruvullakkavu, a felicitation came to being some 1400 years ago. There are no proper records for the exact day mentioning the exat day of coming the temple and being. The astrology side assures, it might be by the beginning of ‘Kaliyuga’. Again a celebrated event is , the Sanctorum of Sastha was covered by ‘Mazhamangalam’ an unequalled Hrishi. His pre-cognitions and assessments as ‘ the coming generations’ might find it difficult to prop up, took him to do that, ‘the brilliant lustre of ‘Swayambhoo’ must go on high, to the higher highests, which itself was the remedy, to cover the Sanctum – Sanctorum. രണ്ടാം ചേരസാമ്രാജ്യ സ്ഥാപകാനായ കുലശേവര ആഴ്വാരുടെ കാലത്താണ് - ഏകദേശം 1200 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ - പട്ടത്ത് വാസുദേവന്‍ നമ്പൂതിരി ജീവിച്ചിരുന്നത്. തീരെ മൂഢനായ വാസുഭട്ടതിരി, ശാസ്താവിന്‍റെ അനുഗ്രഹം കൊണ്ട് യമകകവിയായി തീര്‍ന്ന കഥ വളരെ പ്രസിദ്ധമാണ്. ഏറ്റവും വിഡ്ഢിയായിരുന്ന കരിഞ്ഞമ്പിള്ളി, മൂന്നിലധികം കൊല്ലം തിരുവുള്ള ക്കവില്‍ അതി ഭക്തിയോടെയും, നിഷ്കര്‍ഷയോടെയും, ചിട്ടയോടെയും ഭജി ച്ചതിന്‍റെ ഫലമായി അസാധാരണ പണ്ഡിതനും കവിയും ആയിത്തീര്‍ന്നു. അദ്ദേഹo രചിച്ച ‘ ശുകസന്ദേശകാവ്യം’, വിശ്വമഹാകവി കാളിദാസന്‍റെ ‘മേഘസന്ദേശ’ത്തോളം കിടപിടിക്കുന്നതാണ്. 1400 വര്‍ഷത്തിനു മുകളിലായി നടന്നു വരുന്ന പെരുവനം – ആറാട്ടുപുഴ പൂരത്തിന് കോടികയറുന്നത് ഈ ക്ഷേത്രത്തിലാണ്. ഈ ക്ഷേത്രം എന്നുണ്ടായി എന്ന് പറയാന്‍ രേഖകളൊന്നു മില്ല. കലിയുഗാരംഭം മുതല്‍ ഈ ക്ഷേത്രം ഉണ്ടാവാനിടയുണ്ടെന്ന് ജ്യോതിഷി കള്‍ പറയുന്നു. സ്വയംഭൂ ആയ ശാസ്താവിന്‍റെ അസാധാരണ ചൈതന്യ വിശേഷം വരുന്ന തലമുറക്ക് താങ്ങാനുള്ള കഴിവുണ്ടാകില്ല എന്ന് വിചാ രിച്ച്, മഹാതപസ്വിയായ ‘മഴമംഗലം’, ചൈതന്യവിശേഷം ഒന്ന് കുറയ്ക്കാന്‍ ശാസ്താവിന്‍റെ ശ്രീലകം കരിങ്കല്ലുകൊണ്ട് മൂടിക്കെട്ടിയ കഥയും വളരെ പ്രശസ്തമാണ്.

You don't have permission to register