Once at a rare occasion, Siddha vaidya knowledge was blessingly flowing from Lord Siva to Goddess Parvathi and through her to Lord Muruga. Later from Muruga it was shed upon unto Rishi Agasthya, is the legend behind. Rishi Agasthya was eventually developing this branch of treatment which was made to be practical and useful for the mankind afterwards. In the course of time, a child was born in the middle of the year 1900s at Panavalli, a village in Alleppy district, who was later highly attracted by Rishi Agasthya and his valuable teachings. This great personality was Sri Sudheer Vaidya and his practice in the treatment side was highly effective. He was a man of ambitions of beginning with establishing a temple complex and a siddha vaidya hospital, well-functioning inside. It all resulted in the construction and completion of the present temple-hospital complex, Sree Agasthyasramam & Agasthyasrama Chikithsa Kendram, in the year 1991. With many unequalled rarities, Sree Agasthyasramam & Agasthyasrama Chikithsa Kendram are solacing thousands day by day, continue victoriously and exquisitely.
ഒരിക്കൽ, ശ്രീ പരമേശ്വര ഭഗവാനിൽ നിന്നും ശ്രീപാർവ്വതീദേവിയിലേക്കും അവിടെ നിന്ന് ശ്രീമുരുകനിലേക്കും പകർന്നു പടർന്ന സിദ്ധവൈദ്യവിജ്ഞാനം ഷൺമുഖഭഗവാന്റെ ആശീർവ്വാദത്തിലൂടെ അഗസ്ത്യമുനിയിൽ എത്തിച്ചേർന്നു എന്ന് ഐതിഹ്യംപറയുന്നു. അതിനെത്തുടർന്ന് ആ വൈദ്യശാഖയെ മാനവനന്മയ്ക്കായി വികസിപ്പിച്ചെടുത്ത് ഉപയോഗിച്ചത് അഗസ്ത്യമുനിയാണ്. 1900-മാണ്ടിന്റെ ഏതാണ്ട് പകുതി എത്താറായപ്പോഴാണ്, പിന്നീട് അഗസ്ത്യമാമുനിയുടെ ചികിത്സോപകാരപ്രദമായ ദർശനങ്ങളിൽ ആകൃഷ്ടനായ ഒരു യോഗീവര്യനായി മാറിയ, മദ്ധ്യകേരളത്തിലെ ആലപ്പുഴ ജില്ലയിലുള്ള പാണാവള്ളി എന്ന ഗ്രാമത്തിൽ ഒരു ബാലന് ജന്മമെടുത്തത്. കാലാന്തരത്തില്‍ സുധീര്‍ വൈദ്യന് എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം സിദ്ധവൈദ്യ ചികിത്സാവിധികൾ പ്രായോഗികമാക്കിത്തുടങ്ങുകയും പതിനായിരക്കണക്കിന് രോഗാതുരർക്ക് ഫലസിദ്ധി ഉളവാക്കിക്കൊണ്ട് അഗസ്ത്യ ചികിത്സാവഴികളുടെ വരപ്രസാദങ്ങൾ പകർന്നു നല്‍കുകയും ചെയ്തു. ആ ശ്രേഷ്ഠമനസ്സിന്റെ അന്തരാത്മാവിൽ രൂപം കൊണ്ട അദമ്യമായൊരു ആഗ്രഹമായിരുന്നു ഈ ചികിത്സാനൈപുണ്യതയുടെ അനശ്വരതയ്ക്കും ആത്മീയപ്രസരണങ്ങൾക്കുമായി ഒരു ക്ഷേത്രസമുച്ചയവും ചികിത്സാകേന്ദ്രവും സ്ഥാപിക്കുക എന്നത്. അതിനായുള്ള അദ്ദേഹത്തിന്റെയും, അദ്ദേഹത്തിന്റെ പ്രിയശിഷ്യന്മാരുടേയും പരിശ്രമത്തിന്റെ അനന്തരഫലമാണ് ഇന്നിവിടെക്കാണുന്ന, 1991ൽ സ്ഥാപിക്കപ്പെട്ട ശ്രീ അഗസ്ത്യാശ്രമം എന്ന ക്ഷേത്രസമുച്ചയവും അതോടനുബന്ധിച്ചുള്ള അഗസ്ത്യ ചികിത്സാകേന്ദ്രവും.