Thaikkattussery in the Chertala taluk of Aleppey district is surrounded by Vembanad lake in its Northern part. The village is spiritually and historically famous. The place earlier known as “kodesham” was the western border of Venad. The Kingdom of Venad was formed by uniting several small kingdoms together. Since these small kingdoms indulged into constant fights among themselves the King ruled this place through a Natturajavu. The temple was famous for keeping and worshipping the holy sword and anklet of Kodungallur Bhagavathi . The Raja Tevar was an Ayyappa devotee controlled this temple using Makkikal an army of Devasena, Thevarvattam was the area of them. A temple of Maalikapurathamma was constructed for daily pujas. Thevarvattom is standing with bhagavathi devaswom in administration now. Kannaki devi worshipped by Tevar merged with Bhagavathi idol. Therefor Kodumkali is worshipped outside and Bhagathi inside by theeyattu a form of Maakkipuja. The maakkisastha temple was worshipped with daily rituals by Maakkis. The offering they did for curing illness is later known as Valliyavilakku. Later this place including Pandala kingdom surrendered to Venad. The Kotheswaram temple we see today was renovated by Kerala Varma , the son of Kotheswara Varma ,the king of Venad. More than 2000 year old temple was constructed by Buddhist monks. Aghoramoorthy is worshipped here. Sreerudram Dhara is the important offering. In 1500 the karakkupuram kingdom was defeated and the places west to kochi merged with Venad. To withstand the Portuguese attack the king of Venad gave the northern parts of Chertala to Kochi king. Thus the two temples came under two Devaswoms. Kotheswaram temle stood by Thiruvithamkoor and Bhagavathi temple by Kochi. Later in 1850 the Kochi King renovated the temple including Kodimaram(flag post).That reinstallation day is celebrated today as Aswathi Aarattu. The aarattu-thalappoli festival is celebrated in Thaikkattusseri kovilakam temple even now. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിന്‍റെ വടക്ക് ഭാഗത്ത് വേമ്പനാട്ടുകായലിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന തൈക്കാട്ടുശ്ശേരി ചരിത്ര പരമായും ആത്മീയപരമായും പ്രസിദ്ധം. കൊച്ചിക്ക് തെക്കുള്ള നാട്ടുരാജ്യങ്ങള്‍ ഒന്നാക്കി വേണാട് എന്ന രാജ്യം സ്ഥാപിക്കുന്നതു വരെ പന്തളം രാജ്യത്തിന്‍റെ പടിഞ്ഞാറേ അതിരായിരുന്നു ‘കോദേശം’ എന്ന ഈ പ്രദേശം. നാട്ടുരാജ്യങ്ങള്‍ തമ്മില്‍ നിരന്തരം യുദ്ധത്തിലായാതിനാല്‍ ഈ പ്രദേശത്തിന് മാത്രമായി പന്തളത്ത് രാജാവ്, രാജപ്രതിനിധിയായി നാട്ടുരാജാവിനെ നിയമിച്ച് ഭരണം നടത്തിയി രുന്നു. അന്ന് കൊടുങ്ങല്ലൂരമ്മയുടെ വാളും ചിലമ്പും സ്ഥാപിച്ച് ആരതി ഉഴിഞ്ഞിരുന്ന പുണ്യ സ്ഥലമാണ് തൈക്കാട്ടുശ്ശേരി പുന്നക്കീഴില്‍ കൊടുങ്കാളി ക്ഷേത്രം. ‘തേവര്‍’ എന്ന അയ്യപ്പ ഭക്തനായ രാജാവ്, മാക്കികള്‍ എന്നറിയപ്പെടുന്ന ദേവദാസന്മാരുടെ സേനയെ ‘തേവര്‍വട്ടം’ കേന്ദ്രമായി സംരക്ഷിച്ച് ഭരണം നടത്തിയിരുന്നു. നിത്യപൂജയ്ക്കായി മാളിക പ്പുറത്തമ്മയുടെ ക്ഷേത്രവും നിര്‍മ്മിച്ചു. തേവര്‍വട്ടം ഇന്ന് ഭഗവതി ദേവസ്വത്തില്‍ ഭരണ പങ്കാളിത്തത്തോടുകൂടി നിലനില്‍ക്കുന്നു. തേവരുടെ കണ്ണകി പ്രതിഷ്ഠ ഇവിടുത്തെ ഭാഗ വതിയില്‍ വിലയം പ്രാപിച്ചു. അതുമൂലം കൊടുങ്കാളിക്ക് പുറത്ത് നടയിലും, ഭഗവതിക്ക് അകത്ത് നടയിലും മാക്കിപൂജയായി തീയ്യാട്ട് നടത്തിയിരുന്നു. മാക്കികള്‍ നിത്യപൂജ ചെയ്തു ആരാധിച്ചിരുന്ന ക്ഷേത്രമാണ് ഇവിടുത്തെ മാക്കി ശാസ്താക്ഷേത്രം. അവര്‍ രോഗ ശമനത്തിന് ചെയ്തിരുന്ന വഴിപാട് പിന്നീട് വലിവിളക്ക് എന്ന പേരില്‍ പ്രസിദ്ധമായത്. പില്‍ക്കാലത്ത് ഈ പ്രദേശം ഉള്‍പ്പെടെ പന്തളത്ത് രാജ്യം ‘വേണാടിന്’ അടിയറവക്കപ്പെട്ടു. അന്ന് വേണാട് ഭരിച്ചിരുന്ന കോതവര്‍മ്മ രാജാവിന്‍റെ പുത്രന്‍ കേരളവര്‍മ്മ, പുനര്‍ നിര്‍ മ്മിച്ചതാണ് ഇന്ന് കാണുന്ന കോതേശ്വരം ക്ഷേത്രം. 2000 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള ഈ ക്ഷേത്രം ബുദ്ധസന്യാസിമാരാല്‍ സ്ഥാപിക്കപ്പെട്ടതാണ്. അഘോരമൂര്‍ത്തിയാണ് ഇവിടെ. ശ്രീരുദ്രം ധാരയാണ് ഏറ്റവും പ്രധാനം. പിന്നീട് ഈ പ്രദേശം സ്വതന്ത്രമായി കരപ്പുറം എന്ന രാജ്യമായി. 1500 ല്‍ അമ്പലപ്പുഴയില്‍ വച്ച് നടന്ന യുദ്ധത്തില്‍ കരപ്പുറം രാജ്യം പരാജയപ്പെടുകയും, കൊച്ചിക്ക് തെക്കുള്ള പ്രദേശങ്ങള്‍ വേണാടില്‍ ലയിക്കുകയും ചെയ്തു. പോര്‍ച്ചുഗീസ് ആക്രമണത്തെ തോല്‍പ്പിക്കുന്നതിന് വേണാട് രാജാവ് ചേര്‍ത്തല ക്ക് വടക്കുള്ള പ്രദേശങ്ങള്‍ കൊച്ചി രാജാവിന് ഇഷ്ടദാനം നല്‍കി. തന്മൂലം രണ്ടു ദേവസ്വമായി ഈ രണ്ടു ക്ഷേത്രങ്ങളും. കോതേശ്വരം തിരുവിതാംകൂറിനൊപ്പവും ഭഗവതി ക്ഷേത്രം കൊച്ചിക്കൊപ്പവും നിന്നു. പിന്നീട് 1850 നടുത്ത് കൊച്ചി രാജാവ് ഇവിടം വരികയും കൊടിമരം ഉള്‍പ്പെടെയുള്ള ക്ഷേത്രമായി പുന:രുദ്ധരിക്കപ്പെടുകയും ചെയ്തു. അന്നത്തെ പുനപ്രതിഷ്ഠ ദിനമാണ് ഇന്നത്തെ പ്രസിദ്ധമായ അശ്വതി ആറാട്ട്. ഈ ആറാട്ട് താലപ്പൊലി ആഘോഷം തൈക്കാട്ടുശ്ശേരി കോവിലകത്ത് ക്ഷേത്രത്തില്‍ നിന്നും ഇന്നും തുടരുന്നു.
[contact-form-7 404 "Not Found"]