Adityapuram Soorya Deva Temple - Kottayam - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt

Adityapuram Soorya Deva Temple – Kottayam

About Temple

The high light of Adityapuram Soorya Deva Temple at Kottayam ( Temple of Lord Sun) is that the main deity here is a very rare installation in India. In Indian culture, “Soorya Gayathri” and “Soorya Namaskaram” (two methods of deep prayerss) are necessary to perform in routine worships as it enhances both mental and physical strength.
The internationally known Vedic Personality Jagadguru Sree Sankaracharya Swami says, the “Panchayathana” Worships (The worships to the Five Idols) compels an order as Lord Sun the First and Lords Siva, Vishnu, Vikneswara and Goddess Ambika the other four, in order as per Vedic custom.


സൂര്യനെ പ്രധാന ദേവനായി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ ഭാരതത്തിൽ വളരെ അപൂർവ്വമണു്. പ്രപഞ്ച നിയന്ത്രിതാവായ സാക്ഷാൽ സർവ്വേശ്വരന്റെ ദിവ്യാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണു് ഈ അപൂർവ്വ സൗഭാഗ്യം ആദിത്യപുരം ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേക തയായി നമുക്കു കിട്ടിയതു് എന്നു പറയാതെ വയ്യ ! ഭാരതീയ സംസ്ക്കാരത്തിന്റെ ജീവ നാഡികളായ നിത്യ ദൈവികാചാരങ്ങളിൽ ഏറ്റവും മുഖ്യം സൂര്യഗായത്രി ജപവും സൂര്യനമസ്ക്കാരവും ആണെന്നതിൽ തർക്കമില്ലല്ലൊ!
ആദിത്യന്റെ ശക്തി വിശേഷം ഭാരതീയ ഋഷികൾ പണ്ടേ തിരിച്ചറിഞ്ഞിട്ടുമുണ്ടു്! സർവ്വജ്ഞപീഠം കയറിയ ജഗദ് ഗുരു ശ്രീ ശങ്കരാചാര്യർ തന്റെ “പഞ്ചായതന” പൂജാവിധികളിൽ ശിവൻ, ഗണപതി, വിഷ്ണു, അംബിക എന്നീ ദേവന്മാർക്കൊപ്പം ആദിത്യനെ പ്രഥമസ്ഥാനീയനായി പൂജിക്കണമെന്നു പറഞ്ഞിരിക്കുന്നതു് ഇവിടെ പ്രസ്താവ്യമാണു്.
മറ്റു പല സ്ഥലങ്ങളിലും നവഗ്രഹങ്ങളോടു കൂടിയ പ്രതിഷ്ഠയാണുള്ളതു്. എന്നാൽ ഈ ക്ഷേത്രത്തിൽ ആദിത്യ ദേവൻ (സൂര്യ ദേവൻ) നവഗ്രഹ സമേതനല്ലാതെ, മുഖ്യ ദേവനായി പടിഞ്ഞാറേക്കു ദർശനമായിരുന്നു അനുഗ്രഹങ്ങൾ ചൊരിയുന്നു എന്നു കാണാം. സൂര്യതേജസ്സിന്റെ ഉത്തുംഗ ഭാവം!
വൃത്താകാരത്തിലാണ് ഇവിടുത്തെ ശ്രീകോവിൽ. അതും ഭാരതത്തിൽ വിരളമാണ്. ലിഖിതങ്ങളായ തെളിവുകളില്ലെങ്കിലും ദേശ ചരിത്രവും വിശ്വാസവും വച്ചു നോക്കുമ്പോൾ ത്രേതായുഗത്തിലാണ് ഇവിടെ പ്രതിഷ്ഠ നടന്നിട്ടുള്ളതു് എന്നു കാണാം. ക്ഷേത്ര ഊരാണ്മസ്ഥാനം ഉള്ള ഏക കുടുംബക്കാരായ മരങ്ങാട്ടു മനയിലെ ഒരു മഹാ തപസ്വി സൂര്യ ദേവനെ തപസ്സു ചെയ്യുകയും ദേവൻ സംപ്രീതനായി ദേവവിഗ്രഹം നല്കുകയും അതദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്തു. ഇന്നു നടക്കുന്ന ഫലവത്തായ പൂജാവിധികൾ തുടർന്നു ചിട്ടപ്പെടുത്തിയവയാണു്.
ചതുർബാഹുവായി പത്മാസനത്തിലിരിക്കുന്ന ആദിത്യ ദേവൻ, തന്റെ ശക്തി കൂടുവാൻ മഹാമായയോടു തീഷ്ണ തപസ്സിലൂടെ പ്രാർത്ഥിച്ചു കിട്ടിയ വരമായ സകല ദേവതകളുടെയും ശക്തിവിശേഷം ഉദയം മുതൽ സായന്തനം വരെ സൂര്യദേവനിൽ നിറയുന്നുണ്ടു് എന്നും വിശ്വസിക്കപ്പെടുന്നു. പ്രാർത്ഥനയ്ക്കും വരപ്രസാദത്തിനും സവിശേഷത ഈ സമയത്തുണ്ടു്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Review

You don't have permission to register